Skip to main content

നാടിനെ വൈജ്ഞാനിക നൂതനത്വ സമൂഹമാക്കി മാറ്റണം: മുഖ്യമന്ത്രി

നമ്മുടെ നാടിനെ വൈജ്ഞാനിക നൂതനത്വ സമൂഹമാക്കി മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലയാട് ഹയർ സെക്കന്ററി സ്‌കൂളിലെ പുതിയ കെട്ടിടങ്ങളുടെയും പുതുക്കി പണിത ഗ്രൗണ്ടിന്റെയും സ്റ്റേജിന്റെയും ഉദ്ഘാടനം  നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അധ്യാപകർ ജീവിതാനുഭവങ്ങൾക്ക് ചേരുന്ന രീതിയിൽ വിദ്യാർഥികളെ പ്രാപ്തരാക്കാനുള്ള ഇടപെടൽ കൂടി നടത്തണം. കുട്ടികളിൽ ശാസ്ത്ര ബോധം, ചരിത്ര ചിന്ത എന്നിവ വളർത്തിയെടുക്കണം. സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖല മികച്ച നിലവാരമുള്ളതാണ്. അതുകൊണ്ടാണ് പൊതു വിദ്യാലയങ്ങളിൽ കുട്ടികൾ വർധിച്ചത്. കായിക രംഗത്തും മികവ് തെളിയിക്കാനുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. നേട്ടങ്ങളെ മികവുറ്റതാക്കാനുള്ള ശ്രമങ്ങളിലാണ് ഇന്ന് സർക്കാർ-മുഖ്യമന്ത്രി പറഞ്ഞു.
സ്‌കൂൾ അങ്കണത്തിൽ നടന്ന ചങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി  വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. കെ എസ് സി എ ഡി സി മാനേജിങ് ഡയറക്ടർ പി ഐ ഷെയ്ക്ക് പരീത് റിപ്പോർട്ട് അവതരിപ്പിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഞ്ചു കോടി രൂപ ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച കെട്ടിടവും ഫിഷറീസ് വകുപ്പിന്റെ കീഴിൽ കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ 1.70 കോടി രൂപ ചെലവഴിച്ച പുതുക്കിപ്പണിത ഗ്രൗണ്ടും കിഫ്ബിയുടെ 83 ലക്ഷം രൂപ ഉപയോഗിച്ച് കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ നിർമ്മിച്ച കെട്ടിടവും ആണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്.
ഡോ. വി ശിവദാസൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, ധർമ്മടം ഗ്രാമ പഞ്ചാത്ത് പ്രസിഡണ്ട് എൻ കെ രവി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, മുൻ എംപി കെ കെ രാഗേഷ്, മുൻ എം എൽ എ എം വി ജയരാജൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബൈജു നങ്ങറാത്ത്, പി സീമ, ഗ്രാമപഞ്ചായത്തംഗം കെ പ്രീത, ഹയർസെക്കൻഡറി സ്‌കൂൾ റീജിനൽ ഡെപ്യൂട്ടി ഡയറക്ടർ കെ എച്ച് സാജൻ, എഡ്യൂക്കേഷൻ ഡയറക്ടർ ശശീന്ദ്ര വ്യാസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി കെ ഷൈനി, ഡയറ്റ് പ്രിൻസിപ്പൽ പി വി പ്രേമരാജൻ, തലശ്ശേരി ഡി ഇ ഒ  എൻ എ ചന്ദ്രിക, തലശ്ശേരി എ ഇ ഒ സുജാത, എസ് എസ് കെ കോ ഓർഡിനേറ്റർ ഇ സി വിനോദ് കുമാർ, തലശ്ശേരി ബി പി ഒ  ടി വി സഗീഷ്, സ്‌കൂൾ പ്രിൻസിപ്പൽ പി ശ്രീജിത്ത്, ഹെഡ്മിസ്ട്രസ് പി കെ സുരഭിലകുമാരി, പിടിഎ പ്രസിഡണ്ട് വി ജി ബിജു വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഇതോടനുബന്ധിച്ച് ധർമ്മടം മണ്ഡലത്തിലെ സ്‌കൂളുകൾക്ക് ഗുണമേന്മയുള്ള ബെഞ്ചും ഡസ്‌കും വിതരണം ചെയ്തതിന് റബ്‌കോ ചെയർമാൻ കാരായി രാജൻ, വിവിധ പദ്ധതികളുടെ നിർമ്മാണത്തിൽ സുപ്രധാന പങ്ക് വഹിച്ച ചീഫ് എൻജിനീയർ ടി വി ബാലകൃഷ്ണൻ, കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ കോൺട്രാക്ടർ റിബേഷ്, പിഡബ്ല്യുഡി കോൺട്രാക്ടർ അബ്ദുൾ ഷെരീഫ് എന്നിവർക്ക് മുഖ്യമന്ത്രി ഉപഹാരം നൽകി.
 

date