Skip to main content

138 പരാതികൾക്ക് പരിഹാരം; 1.25 ലക്ഷം രൂപയുടെ ധനസഹായം

പയ്യന്നൂർ നിയോജകമണ്ഡലം തീരസദസ്സിന്റെ ഭാഗമായി ലഭിച്ച 166 അപേക്ഷകളിൽ 138 എണ്ണം തീർപ്പാക്കി. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 97 എണ്ണവും  ഇതരവകുപ്പുകളുമായി ബന്ധപ്പെട്ട 41 എണ്ണവുമാണ് തീർപ്പാക്കിയത്. ബാക്കിയുള്ളവയിൽ തുടർ നടപടി സ്വീകരിക്കും.
ലഭിച്ച അപേക്ഷകളിൽ 121 എണ്ണം ഫിഷറീസുമായി ബന്ധപ്പെട്ടതും 45 പരാതി ഇതര വകുപ്പുകളുമായി ബന്ധപ്പെട്ടതുമാണ്. ഭവന പദ്ധതി ആനുകൂല്യം, ഭവന അറ്റകുറ്റപ്പണിക്കുള്ള ധനസഹായം, കടാശ്വാസം, പട്ടയം, കോളനി നവീകരണം, കടൽഭിത്തി നിർമ്മാണം, ലാന്റിങ് സെന്റർ സൗകര്യ വികസനം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും ലഭിച്ചത്.
തീരസദസ്സിൽ 1.25 ലക്ഷം രൂപയുടെ ധനസഹായം മന്ത്രി വിതരണം ചെയ്തു. എട്ട് മത്സ്യത്തൊഴിലാളികൾക്ക് പെൺമക്കളുടെ വിവാഹത്തിന് 10,000 രൂപ വീതമുളള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ധനസഹായവും, മരണപ്പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളുടെ ആശ്രിതർക്ക് 15,000 രൂപ വീതമുള്ള ധനസഹായവുമാണ് നൽകിയത്. പ്രവർത്തന മൂലധന വായ്പയായി നാല് ലക്ഷം രൂപയും മൈക്രോ ഫിനാൻസ് വായ്പയായി 4.5 ലക്ഷം രൂപയും ചടങ്ങിൽ നൽകി.

date