Skip to main content

ദര്‍ഘാസ്

 

 2023 വര്‍ഷത്തില്‍ കുട്ടനാട് താലൂക്കില്‍ പ്രകൃതിക്ഷോഭ-ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ദര്‍ഘാസുകള്‍ ക്ഷണിച്ചു. വെള്ളപ്പൊക്കടുതികള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കരമാര്‍ഗം എത്തിച്ചേരാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ താലൂക്കിലെ വിവിധ വില്ലേജ് പ്രദേശങ്ങളില്‍ ജല മാര്‍ഗം സഞ്ചരിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുന്നതിനും പ്രളയക്കെടുതിയില്‍പ്പെട്ടവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും രക്ഷാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ വിവിധ സ്ഥലങ്ങളില്‍ വിന്യസിക്കുന്നതിനുമായി 12-15 ആളുകള്‍ക്ക് സഞ്ചരിക്കാവുന്ന യാത്ര ബോട്ട്, വള്ളം എന്നിവ ഉപയോഗിക്കുന്നതിന് വാടക നിശ്ചയിക്കുന്നതിനായി യാന ഉടമകളില്‍ നിന്നും മുദ്രവച്ച് ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. ദര്‍ഘാസുകള്‍ 2023 ജൂണ്‍ അഞ്ചാം തീയതി പകല്‍ 12 മണിക്ക് മുമ്പ് കുട്ടനാട് താലൂക്ക് ഓഫീസില്‍ ലഭിക്കണം. ഫോണ്‍- 0477 2702221.
 

date