Skip to main content

സൗജന്യ ഏകദിന ശില്‍പശാല ഇന്ന്

 കേരള സര്‍ക്കാരിന്റെ നൈപുണ്യ പരിശീലന പദ്ധതിയായ അസാപ് കേരള ഒരുക്കുന്ന സൗജന്യ ഏകദിന ശില്‍പശാല ഇന്ന് (മെയ് 24) ചെറിയ കലവൂരിലെ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കും. സഹകരണ മേഖലകളിലെ തൊഴിലവസരങ്ങളിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മീഷനും കേരളാസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എക്‌സാമിനേഷന്‍ ബോര്‍ഡും നടത്തുന്ന മത്സരപരീക്ഷകളെ നേരിടാന്‍ മുന്‍കൂട്ടി ചെയ്യേണ്ട കാര്യങ്ങള്‍, അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതിന്റെ വിശദാംശങ്ങള്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കുക. രാവിലെ 10.00 മുതല്‍ വൈകീട്ട് 3.30 വരെയാണ് ശില്‍പശാല. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: 6282095334, 9744542991

date