Skip to main content
കണ്ടൽകാടുകൾ കേന്ദ്രമാക്കി ഇക്കോ ടൂറിസം നടപ്പാക്കണം: എ.എം. ആരിഫ് എംപി

കണ്ടൽകാടുകൾ കേന്ദ്രമാക്കി ഇക്കോ ടൂറിസം നടപ്പാക്കണം: എ.എം. ആരിഫ് എംപി

 

 കണ്ടൽകാടുകൾ സംരക്ഷിച്ചു നിർത്തുകയും കണ്ടൽകാടുകൾ കേന്ദ്രമാക്കി ഇക്കോ ടൂറിസം പദ്ധതികൾ നടപ്പാക്കണമെന്നും എ.എം. ആരിഫ് എം.പി പറഞ്ഞു. കണ്ടൽക്കാട് സംരക്ഷണം എന്ന വിഷയത്തിൽ വനം വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല ദ്വിദിന ശിൽപ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ടൽ സംരക്ഷണം എന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. സുനാമി വന്നപ്പോൾ ഒരു പരിധിവരെ തീരമേഖലയെ സംരക്ഷിച്ച് നിർത്താൻ കണ്ടൽകാടുകൾക്കും കാറ്റാടി മരങ്ങൾക്കും സാധിച്ചു. കണ്ടൽ വനത്തോടൊപ്പം ഇക്കോ ടൂറിസം പദ്ധതി കൂടി നടപ്പാക്കുന്നത് വഴി വലിയ വരുമാനം ഉണ്ടാക്കാൻ സാധിക്കും. ഇതിൻറെ സാധ്യതകൾ പഠിച്ച് നടപ്പാക്കണമെന്ന് എം.പി ഉദ്യോഗസ്ഥരോട് നിർദേശിച്ചു.

ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പി.സി.സി.എഫ്. ഡോ.ഡി. ജയപ്രസാദ് വിഷയാവതരണം നടത്തി. പി.സി.സി.എഫ്. ഇ. പ്രദീപ്കുമാർ, ഡോ.കെ.എം. ഖലീൽ, ഫോറസ്റ്റ് കൺസർവേറ്റർ കെ. സജി തുടങ്ങിയവർ സംസാരിച്ചു.

date