Skip to main content

വികസനോത്സവം: കലാ പരിപാടികൾ സംഘടിപ്പിച്ചു

 ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വികസനോത്സവം - 2023 സംഘടിപ്പിച്ചു. പട്ടികജാതി വികസന ഓഫീസിൻ്റെയും  തലവടി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.  
തലവടി ഗവ. വി.എച്ച്.എസ്.എസ്.  ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു മുഖ്യപ്രഭാഷണം നടത്തി. എ.എസ്.യു.പി.എസ്. തലവടിയിലെ റിട്ട. ഹെഡ്മിസ്ട്രസ് ശാന്തമ്മ വർഗീസ് പാഠ്യ പാഠ്യേതര വിഷയങ്ങളെ സംബന്ധിച്ച് ക്ലാസ് നയിച്ചു. 
യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. എസ്. ശ്രീകാന്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ഈപ്പൻ, അജിത് പിഷാരത്ത്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജി സന്തോഷ്‌, പട്ടികജാതി വികസന ഓഫീസർ കെ. സുജ, എസ്. സി. കോ ഓർഡിനേറ്റർ ശില്പ ചിതംബരൻ തുടങ്ങിയവർ പങ്കെടുത്തു.  തുടർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പരിപാടികൾ അവതരിപ്പിച്ച എല്ലാവർക്കും സമ്മാനം നൽകി.

date