Skip to main content
.

മണിക്ക് കരുതലിന്റെ കൈത്താങ്ങ് ; റിസ്‌ക് ഫണ്ടില്‍ നിന്നും 1,25,000 രൂപ അനുവദിച്ചു

 

 

സംസ്ഥാന സര്‍ക്കാരിന്റെ കരുതലിന്റെ കൈത്താങ്ങില്‍ പുഞ്ചിരിയോടെ മടങ്ങി  73 കാരന്‍ മണി. ആകെയുള്ള ഭൂമി കൈവിട്ടു പോകില്ലെന്ന ആശ്വാസം ആ കണ്ണുകളില്‍ നിഴലിക്കുന്നുണ്ടായിരുന്നു. ക്യാന്‍സര്‍ ബാധിതനായ 73 കാരനായ വി എന്‍ മണി ഭാര്യയുമായി അദാലത്ത് നഗരിയിലെത്തിയത് നിറകണ്ണുകളോടെങ്കിലും മടക്കം പ്രശ്‌നത്തിന് പരിഹാരമായതിന്റെ സന്തോഷത്തിലാണ്. 7 വര്‍ഷമായി ക്യാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിയുന്ന മണി ഇതിനോടകം രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ട്. ഒപ്പം വാര്‍ദ്ധക്യസഹജമായ പ്രശ്‌നങ്ങളും അലട്ടുന്ന മണിക്കും ഭാര്യ ചെല്ലമ്മയ്ക്കും പറയത്തക്ക വരുമാന മാര്‍ഗം ഒന്നുംതന്നെയില്ല. നിലവില്‍ വാടകയ്ക്ക് താമസിക്കുന്ന ഇരുവരുടെയും ഏക ആശ്രയം പെന്‍ഷന്‍ മാത്രമാണ്. ശാന്തിഗ്രാം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും കാര്‍ഷിക ലോണ്‍ എടുത്തതില്‍ പലിശയും കൂട്ടുപലിശയുമായി ജപ്തി നോട്ടീസ് എത്തിയതോടെ ഇരുവരും മനോവിഷമത്തിലായി. ആകെയുള്ള 30 സെന്റ് ഭൂമിയും കൈവിട്ടു പോകുമോ എന്ന ആശങ്കയിലാണ് പ്രതികൂലമായ ആരോഗ്യസ്ഥിതിയിലും മണി ഭാര്യക്കൊപ്പം നെടുങ്കണ്ടം സിവില്‍ സ്റ്റേഷനിലെ ഉടുമ്പന്‍ചോല താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ എത്തുന്നത്. സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ക്ഷമയോടെ മണിയുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയും വിഷയത്തില്‍ അനുകൂല ഇടപെടല്‍ നടത്തുകയുമായിരുന്നു. റിസ്‌ക് ഫണ്ട് സ്‌കീം പ്രകാരം 1,25,000 രൂപ അനുവദിക്കുന്നതിനും ബാങ്കിന്റെ ലോണില്‍ നിന്നും കൂട്ടു പലിശ ഒഴിവാക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രി വി എന്‍ വാസവന്‍ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ജനകീയ സര്‍ക്കാരിന്റെ കീര്‍ത്തി ഓരോ അദാലത്തിലും മുഴങ്ങികേള്‍ക്കുന്നു.

ചിത്രം; വി എന്‍ മണി മന്ത്രി വി എന്‍ വാസവനെ കാണുന്നു

date