Skip to main content
.

സോഫിയക്ക് വീടിന് അനുമതി; അനുമോള്‍ക്കും അലീനക്കും സന്തോഷ നിമിഷം

ഉടുമ്പന്‍ചോല താലൂക്ക്തല  അദാലത്തില്‍ ശോച്യാവസ്ഥയിലായ വീടിന് പകരം മറ്റൊരു വീടിന് അനുമതി നല്‍കണമെന്ന ആവശ്യവുമായാണ് പാമ്പാടുംപാറ വടക്കേ കുരിശുമല സ്വദേശി പോത്തന്‍മലയില്‍ സോഫിയ തോമസും കുടുംബവും എത്തിയത്. മന്ത്രി വി.എന്‍ വാസവന്‍ പരിഗണിച്ച പരാതിയില്‍ സാങ്കേതിക തടസ്സം പരിഹരിച്ച് ലൈഫ് മിഷനില്‍ മുന്‍ഗണന  വിഭാഗത്തില്‍  ഉള്‍പ്പെടുത്താന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
ഷീറ്റും പടുതയും മേഞ്ഞ വീട് മഴ വരുമ്പോള്‍ ചോര്‍ന്ന് ഒലിക്കുമെന്ന്  മകള്‍ അലീന പറയുന്നു. വീട്ടില്‍ പഠനമുറികളും മറ്റ് സൗകര്യങ്ങളും ഇല്ല.  അദാലത്തില്‍ വീടിന് അനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി അലീന പറഞ്ഞു. അജ്ഞതമൂലം മുന്‍വര്‍ഷങ്ങളില്‍ ലൈഫ് മിഷനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലന്നും സോഫിയ പറയുന്നു. കൈകള്‍ക്ക് സ്വാധീനക്കുറവുള്ള ഭര്‍ത്താവ് തോമസ് വര്‍ഗീസ്   ലോട്ടറി തൊഴിലാളിയാണ്. കുടുംബത്തിന്റെ ഉപജീവനമാര്‍ഗവും ഇതാണ്. സോഫിയ തോമസ് ഭര്‍ത്താവ് തോമസ് വര്‍ഗീസിനും മക്കളായ അലീനക്കും അനു മോള്‍ക്കും ഒപ്പമാണ് അദാലത്തില്‍ എത്തിയത്. വീടിന് മുന്‍ഗണന വിഭാഗത്തില്‍ അനുമതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും സോഫിയയുടെ കുടുംബം പ്രതികരിച്ചു.

ചിത്രം: സോഫിയയും ഭര്‍ത്താവ് തോമസ് വര്‍ഗീസും
 

 

date