Skip to main content
.

അനൂപിന് ഇനി ആനുകൂല്യങ്ങള്‍ ലഭിക്കും; കാര്‍ഡ് ബി പി എല്‍ ആയി

സാധാരണക്കാരന്റെ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ ഒപ്പം നില്‍ക്കുന്നുവെന്ന് തെളിയിക്കുകയാണ് ഓരോ അദാലത്തുകളും. വിദേശത്ത് ഗ്രാഫിക് ഡിസൈനര്‍ ആയി ജോലി ചെയ്തു വന്നിരുന്ന തേക്കനാത്ത് അനൂപ് രാധകൃഷ്ണന്‍ വൃക്ക തകരാറിലയതിനെ തുടര്‍ന്ന് 2017 ലാണ് നാട്ടില്‍ മടങ്ങിയെത്തുന്നത്. സ്വന്തമായി ഒരു വീട് എന്ന സ്വപ്നവുമായി അന്യ ദേശത്തേക്ക് പോയ അനൂപിന് തന്റെ സ്വപ്നം പാതി വഴിയില്‍ ഉപേക്ഷിച്ചു തിരികെ വരേണ്ടി വന്നു. 2019 ല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഏറെ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോയത്. റേഷന്‍ കാര്‍ഡ് എ പി എല്‍ ആയതോടെ ചികിത്സാസഹായമോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതെ വന്നതോടെ അവസാന ആശ്രയം എന്നോളമാണ് അനൂപ് അദാലത്തില്‍ റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കണമെന്ന് ആവശ്യവുമായി എത്തുന്നത്. പരാതി പരിഗണിച്ച് കാര്‍ഡ് ബിപിഎല്‍ ആക്കി നല്‍കിയതോടെ ഏറെ സന്തോഷത്തോടെയാണ് അനൂപ് അദാലത്ത് നഗരി വിട്ടത്. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുന്‍ഗണന റേഷന്‍ കാര്‍ഡ് കൈമാറി.  ഭാര്യയും ആറു വയസ്സുള്ള മകനുമായി വാടകവീട്ടില്‍ കഴിയുന്ന അനൂപിന് പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരും കരുതലിന്റെ കരം നീട്ടുകയാണ്.

ചിത്രം; നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന താലൂക്ക് തല അദാത്തില്‍ അനൂപിന് റേഷന്‍ കാര്‍ഡ് കൈമാറുന്നു

 

 

date