Skip to main content
.

കരുതലും കൈത്താങ്ങും അദാലത്ത് വേദിയില്‍  പട്ടയം ലഭിച്ചത് 16 പേര്‍ക്ക്

 

നെടുങ്കണ്ടം മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും ഉടുമ്പന്‍ചോല താലൂക്ക് തല പരാതിപരിഹാര അദാലത്തില്‍ സ്വന്തം ഭൂമിക്ക് അവകാശം ലഭിച്ച സന്തോഷത്തില്‍ മടങ്ങിയത് 16 പേര്‍. മന്ത്രിമാരായ വി.എന്‍ വാസവനും റോഷി അഗസ്റ്റിനും ചേര്‍ന്നാണ് അദാലത്ത് ഉദ്ഘാടന വേദിയില്‍ പട്ടയങ്ങള്‍ നല്‍കിയത്.
ലോവര്‍ പെരിയാര്‍ ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ട് നിര്‍മ്മാണത്തിനായി 1971 ജൂലൈ 14 ന് കഞ്ഞിക്കുഴി വില്ലേജില്‍പ്പെട്ട പാമ്പള, കുടക്കല്ല്, കരിമണല്‍ എന്നീ പ്രദേശങ്ങളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരും ഭൂപതിവിന് യോഗ്യമാണെന്ന് കണ്ടെത്തിയവരുമായ കുടുംബങ്ങള്‍ക്ക് ചിന്നക്കനാല്‍ വില്ലേജില്‍ 15 സെന്റ് വീതം പകരം പതിച്ചുനല്‍കുന്ന ഉത്തരവിന്‍ പ്രകാരമാണ് 13 പേര്‍ക്ക് പട്ടയം നല്‍കിയത്. മത്തായി ജോസഫ്, ടി. ആര്‍ രാജന്‍, എം. എം സാമൂവല്‍, വി.ജെ കുഞ്ഞുകുട്ടി, വഞ്ചിയെക്കല്‍ കുഞ്ഞ്, ടി. ഡി വര്‍ക്കി, വി. ജി ചന്ദ്രശേഖരന്‍, വടക്കേതറയില്‍ ജെയിംസ്, എ. കെ കുട്ടപ്പന്‍, പി. പി പൗലോസ്, വി. കെ വിശ്വനാഥന്‍, ദാനിയേല്‍ പി. എം, മേരി ജോസഫ്, എന്നിവര്‍ക്കാണ് പട്ടയം ലഭിച്ചത്.
ആദിവാസി പുനരധിവാസ പദ്ധതിയിലൂടെ കെ. ആര്‍ ഗോപിനാഥനും രാജകുമാരി ഭൂപതിവ് കാര്യാലയത്തിന് കീഴിലുള്ള വട്ടപറമ്പില്‍ പൗലോസ്, സ്റ്റാലിന്‍ മാര്‍ക്കോസ് എന്നിവര്‍ക്കും അദാലത്ത് വേദിയില്‍ മന്ത്രിമാര്‍ പട്ടയങ്ങള്‍ നല്‍കി.

ചിത്രം:
1. ഉടുമ്പന്‍ചോല താലൂക്ക് തല അദാലത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ കെ. ആര്‍ ഗോപിനാഥന് പട്ടയം നല്‍കുന്നു

date