Skip to main content

അളവ്തൂക്ക  ഉപകരണങ്ങളുടെ പരിശോധന ഇന്ന് (മെയ് 25 )

 

 

പുറപ്പുഴ, മണക്കാട്  ഗ്രാമപഞ്ചായത്തുകളിലെ വ്യാപാരികള്‍ക്ക് അളവ്  തൂക്ക ഉപകരണങ്ങള്‍ മുദ്രവയ്ക്കുന്നതിന്  ഇന്ന് (മെയ് 25 ) ലീഗല്‍ മെട്രോളജി വകുപ്പ് അവസരമൊരുക്കുന്നു. പുറപ്പുഴയില്‍ പരിശോധനയും മുദ്രവയ്പ്പ്പും  രാവിലെ10.30 മുതല്‍ 12.30 വരെ പുറപ്പുഴ ഗ്രാമപഞ്ചായത്ത്  ഓഫീസില്‍ നടക്കും .  മണക്കാട് ഗ്രാമപഞ്ചായത്തിലെ  വ്യാപാരികളുടെ അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പ്പും  ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3 വരെ മണക്കാട് ഗ്രാമപഞ്ചായത്ത്  ഓഫീസില്‍ വച്ചും നടത്തും. വ്യാപാരികള്‍ അളവുതൂക്ക ഉപകരണങ്ങളോടൊപ്പം കഴിഞ്ഞ വര്‍ഷത്തെ   സര്‍ട്ടിഫിക്കറ്റും സ്വന്തം മേല്‍വിലാസം എഴുതിയ    5 രൂപയുടെ  പോസ്റ്റ്കവര്‍ സഹിതം ഹാജരായി മുദ്രപതിപ്പിക്കേണ്ടതാണ് .ഈ സൗകര്യം മുഴുവന്‍ വ്യാപാരികളും പ്രയോജനപ്പെടുത്തണമെന്ന്   തൊടുപുഴ ലീഗല്‍ മെട്രോളജി അസിസ്റ്റന്റ ് കണ്‍ട്രോളര്‍ അറിയിച്ചു

date