Skip to main content
.

എന്റെ കേരളം മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു

 

സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇടുക്കിയില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഇടുക്കി താലൂക്ക് തല പരാതി പരിഹാര വേദിയില്‍ മന്ത്രിമാരായ റോഷി അഗസ്റ്റിന്‍ , വി എന്‍ വാസവന്‍ എന്നവരാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മികച്ച വാര്‍ത്താ ചിത്രത്തിന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിലെ ഷിയാസ് ബഷീര്‍, മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ടിന് 24 ന്യൂസിലെ രാഹുല്‍ വിജയനും മികച്ച അച്ചടി മാധ്യമ റിപ്പോര്‍ട്ടിന് കേരളകൗമുദിയിലെ അഖില്‍ സഹായിയും അര്‍ഹനായി. സുപ്രഭാതം ദിനപത്രത്തിന്  ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചു. കേരള മീഡിയ അക്കാദമി മുന്‍ ചെയര്‍മാന്‍ സെര്‍ജി ആന്റണി, ദൂരദര്‍ശന്‍ മുന്‍ ന്യൂസ് എഡിറ്റര്‍ വി എം അഹമ്മദ്, മാധ്യമം ദിനപത്രം മുന്‍ ഫോട്ടോ എഡിറ്റര്‍ റസാഖ് താഴത്തങ്ങാടി എന്നിവരായിരുന്നു  ജൂറി അംഗങ്ങള്‍. ഏപ്രില്‍ 28 മുതല്‍ മെയ് 04 വരെ വാഴത്തോപ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്താണ് എന്റെ കേരളം പ്രദര്‍ശന വിപണന മേള നടന്നത്.

date