Skip to main content

'കരുതലും കൈത്താങ്ങും': പൊന്നാനി താലൂക്കിൽ തീർപ്പാക്കിയത് 340 പരാതികൾ

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക പരിപാടികളുടെ ഭാഗമായി പൊന്നാനി താലൂക്കിൽ സംഘടിപ്പിച്ച 'കരുതലും കൈത്താങ്ങും' അദാലത്തിൽ തീർപ്പാക്കിയത് 340 പരാതികൾ. കായിക വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തിൽ പൊന്നാനി എം.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തിയ അദാലത്തിൽ 380 പരാതികളാണ് നേരത്തെ രജിസ്റ്റർ ചെയ്തിരുന്നത്.
ഇതിൽ പരിഗണിക്കാവുന്ന 121 പരാതികളിൽ അനുകൂലമായ തീർപ്പുണ്ടാക്കി.
പുതുതായി 391 പരാതികളാണ് അദാലത്ത് ദിവസം ലഭിച്ചത്. ഇതിൽ 197 പരാതികൾ ഉടൻ തന്നെ പരിഹരിച്ചു. കൂടാതെ 42 പഴയ പരാതികൾ മന്ത്രിക്ക് മുന്നിൽ വീണ്ടും വന്നതിൽ 22 പരാതികൾക്ക് കൂടി പരിഹാരം കണ്ടെത്താൻ കഴിഞ്ഞു. ശേഷിക്കുന്ന പരാതികൾ തുടർനടപടികൾക്കായി വിവിധ വകുപ്പുകൾക്ക് കൈമാറി. ഈ പരാതികളിൽ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും വകുപ്പ് ഉദ്ദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ലൈഫ് ഭവന പദ്ധതി, റേഷൻ കാർഡ് എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു അദാലത്തിൽ എത്തിയ ഏറെയും പരാതികൾ.

date