Skip to main content

സമ്പൂര്‍ണ ഇ- ഗവേണന്‍സ് കേരളം: കനകക്കുന്നില്‍ പ്രത്യേക പ്രദര്‍ശന മേളയ്ക്ക് തുടക്കം

കേരളത്തെ സമ്പൂര്‍ണ ഇ ഗവേണന്‍സ് സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി കനകക്കുന്നില്‍ പ്രത്യേക ഇ ഗവേണൻസ് പ്രദര്‍ശന മേളയ്ക്ക് തുടക്കമായി. ചീഫ് സെക്രട്ടറി വി.പി ജോയ് നാട മുറിച്ച് പ്രദർശന സ്റ്റാളുകള്‍ ഉദ്ഘാടനം ചെയ്തു. പതിനഞ്ചോളം വകുപ്പുകളുടെ സ്റ്റാളുകളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. പോലീസ്, തദ്ദേശസ്വയംഭരണം, ഭക്ഷ്യ സിവിൽ സപ്ലൈസ്, ആരോഗ്യ കുടുംബക്ഷേമം, കൃഷി, മൃഗസംരക്ഷണം, ഐ ടി, ഹൈഡ്രോ ഗ്രാഫിക് സർവ്വേ, ജലവിഭവം, പൊതുമരാമത്ത്, വിദ്യാഭ്യാസം, രജിസ്ട്രേഷൻ, വാണിജ്യവും വ്യവസായവും, റവന്യൂ, തൊഴിൽ തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട വകുപ്പുകളുടെ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് മേളയിൽ ഉള്ളത്. ഇ ഗവേണൻസ് മേഖലയിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളും ലഭ്യമാവുന്ന സേവനങ്ങളും സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യം. സമ്പൂര്‍ണ ഇ ഗവേര്‍ണന്‍സ് പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (മെയ് 25) വൈകിട്ട് 4.30 ന് നിശാഗന്ധിയില്‍ നിര്‍വഹിക്കും. ചീഫ് സെക്രട്ടറി വി.പി ജോയ് സ്വാഗതം ആശംസിക്കും. ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു അധ്യക്ഷനാകും.

date