Skip to main content

ശാസ്ത്ര സമീക്ഷ 2023 ന് തുടക്കം  

 

മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും സംയുക്തമായി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ശാസ്ത്രാവബോധ പ്രചാരണ പരിപാടിയായ ശാസ്ത്ര സമീക്ഷ 2023 ന് തുടക്കമായി. കേരള വന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ശ്യാം  വിശ്വനാഥ്  പരിപാടി ഉദ്‌ഘാടനം ചെയ്തു. വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധം ഉണ്ടാവേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം പരിപാടികളിലൂടെ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ലക്ഷ്യം വെക്കുന്നത് ശാസ്ത്ര ബോധത്തിൽ അടിസ്ഥാനമായ ഒരു പൊതുസമൂഹത്തെ സൃഷ്ടിക്കലാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. എൻ എസ് പ്രദീപ്, പ്രൊഫ. എം സാബു, ഹരിത എന്നിവർ സംസാരിച്ചു.

ജൈവ വൈവിധ്യത്തെ സംബന്ധിച്ച ക്ലാസിന് കേരള ജൈവ വൈവിധ്യ ബോർഡ് മുൻ മെമ്പർ സെക്രട്ടറി ഡോ വി വി ബാലകൃഷ്ണൻ നേതൃത്വം നൽകി. അൻപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. തുടർന്ന് ഗവേഷണ ലാബ്, ഗാർഡൻ എന്നിവ സന്ദർശിച്ചു.

 പരിപാടിയുടെ ഭാഗമായി  വിവിധ ശാസ്ത്ര ശാഖകളുടെ പല മേഖലകളിലുള്ള ചർച്ചകൾ ഉണ്ടായിരിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഗാർഡനുമായി ബന്ധപ്പെടേണ്ടതാണെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ :  0495 2430939.

date