Skip to main content
ഈസ്റ്റ്ഹിൽ ജി.എച്ച്.എസ്.എസ്

ഈസ്റ്റ്ഹിൽ ജി.എച്ച്.എസ്.എസ് കെട്ടിട നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു 

 

ഈസ്റ്റ്ഹിൽ ജി.എച്ച്.എസ്. സ്കൂൾ കെട്ടിട നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ശിലാഫലകം അനാഛാദനം ചെയ്തു. കിഫ്ബി പദ്ധതിയില്‍ ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിട നിർമ്മാണം.

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രേഖ സി, കൗൺസിലർ എൻ. ശിവപ്രസാദ്, മുൻ എം.എൽ.എ എ. പ്രദീപ് കുമാർ, മുൻ കൗൺസിലർ ടി കൃഷ്ണ ദാസ്, എ.ഇ.ഒ ജയകൃഷ്ണൻ എം,  ആർ.ഡി.ഡി സന്തോഷ്കുമാർ എം, ഡി.ഇ.ഒ ധനേഷ് കെ.പി, പ്രിൻസിപ്പൽ എ. ശിവരാമൻ,
പി.ടി.എ പ്രസിഡന്റ് എം. ജഗന്നാഥൻ, എസ്.എം.സി ചെയർമാൻ ഗോപേഷ്. ബി,  എസ്.ഡി.സി വൈസ് ചെയർമാൻ മോഹനൻ വി.എം, പൂർവ വിദ്യാർഥി സംഘടന പ്രതിനിധി മുഹമ്മദ് ഇഫ്തിയാർ, പി.ടി.എ വൈസ് പ്രസിഡന്റ് ബിനേഷ്കുമാർ. എൻ എന്നിവർ സംസാരിച്ചു.

date