പെരിങ്ങൊളം ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു
പെരിങ്ങൊളം ഗവ. ഹയർ സെക്കൻഡറി സ്കൂളിന് വേണ്ടി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പി.ടി.എ റഹീം എം.എൽ.എ ശിലാഫലക അനാഛാദനം നടത്തി.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 3.9 കോടി രൂപ ചെലവിലാണ് സ്കൂളിന് വേണ്ടി പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് വിവിധ മേഖലകളിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചവർക്കും ഉന്നത വിജയം നേടിയവർക്കും പി.ടി.എ നൽകുന്ന മൊമെന്റോ എം.എൽ.എ വിതരണം ചെയ്തു.
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി മാധവൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പ്രീതി അമ്പാഴക്കുഴിയിൽ, പി സുഹറ, പ്രിൻസിപ്പൽ എൻ ഇന്ദു, ഹെഡ്മിസ്ട്രസ് എം ഷറീന, പി.ടി.എ വൈസ് പ്രസിഡന്റ് വി.പി ലെനീഷ്, ശബരി മുണ്ടക്കൽ, പി അസ്മ, എ മിനീഷ്, എം ഷിജേഷ്, സി.വി ഉസ്മാൻ, കെ.പി ശബീഷ്, സി രവീന്ദ്രൻ, കെ അരുൺ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് പി റഷീദ് സ്വാഗതവും സ്വാഗതസംഘം ജോയിന്റ് കൺവീനർ വി അഷ്റഫ് നന്ദിയും പറഞ്ഞു.
- Log in to post comments