Skip to main content

അറിയിപ്പ്

 

എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ, 2023-24 അദ്ധ്യയന വർഷത്തിൽ മലയാളം, ഹിന്ദി, ഇംഗ്ലീഷ്, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഓരോ ഒഴിവും നിയമ വിഷയങ്ങളിൽ 5 ഒഴിവിലേയ്ക്കും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒഴിവിലേയ്ക്കും അപേക്ഷ ക്ഷണിച്ചു. യു.ജി.സി മാനദണ്ഡമനുസരിച്ച് യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്ക്   അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ  വിദ്യാഭ്യാസയോഗ്യത, ജനനതീയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽരേഖകളും അവയുടെ പകർപ്പുകളും സഹിതം താഴെ പറയുന്ന ദിവസങ്ങളിൽ ഹാജരാകണം. 

കൊമേഴ്സ് - മെയ് 30  രാവിലെ 10.30 
 ഇംഗ്ലീഷ്        -മെയ് 30  ഉച്ചയ്ക്ക് 12 
 മലയാളം, ഹിന്ദി -മെയ് 30  ഉച്ച കഴിഞ്ഞ് 2   നിയമം  - 31 രാവിലെ 10.30

date