Skip to main content

ടെന്‍ഡർ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള വാഴക്കുളം (അഡീഷണൽ) ഐ.സി.ഡി.എസ്. പ്രോജെക്റ്റിനു കീഴിലുള്ള 128 അങ്കണവാടികളിലേയ്ക്ക് 2022-23 സാമ്പത്തികവർഷത്തിലെ പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വാങ്ങുന്നതിനായി നിബന്ധനകൾക്കു വിധേയമായി മുദ്ര വച്ച ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡർ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ ആലുവ തോട്ടക്കാട്ടുകര ശിവടെംപിൾ റോഡിൽ പ്രവർത്തിക്കുന്ന വാഴക്കുളം (അഡീഷണൽ) ശിശുവികസനപദ്ധതി ഓഫീസിൽ ലഭിക്കും. ഫോൺ 0484 -
2952488, 9387162707 ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 12.

date