Skip to main content

ജോലി ഒഴിവ്

 

എറണാകുളം ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഗിയർ ടെക്നീഷ്യൻ തസ്തികയിൽ മുസ്ലീം വിഭാഗത്തിൽ ഒരു ഒഴിവ് ഉണ്ട്.

യോഗ്യത  : എസ്.എസ്.എൽ.സി,  സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നടത്തുന്ന ഗിയർ ടെക്‌നീഷ്യൻ കോഴ്‌സ് നോട്ടിക്കൽ എഞ്ചിനീയറിംഗ് ട്രെയിനിംഗ് അല്ലെങ്കിൽ തത്തുല്യം, ഫിഷിംഗ് ഗിയർ അസംബ്ലിങ്ങിലും റിപ്പയറിംഗിലും രണ്ട് വർഷത്തെ പരിചയം, മത്സ്യബന്ധന വിവരങ്ങളുടെ ശേഖരണം. 

പ്രായം 18- നും, 41-നും ഇടയിൽ (നിയമാനുസൃത വയസ്സിളവ് അനുവദനീയം) ശമ്പളം 26500 60700 നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 31 നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. മുസ്ലിം വിഭാഗത്തിലുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ സംവരണ വിഭാഗക്കാരേയും പരിഗണിക്കും.

date