Skip to main content

ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ പത്താം വാർഡ് മാലിന്യമുക്ത വലിച്ചെറിയൽ മുക്ത വാർഡായി പ്രഖ്യാപിച്ചു

 

നവകേരളം വൃത്തിയുള്ള കേരളം ക്യാമ്പയിന്റെ ഭാഗമായി ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ 10-ാം വാർഡ് മാലിന്യമുക്ത വലിച്ചെറിയൽ മുക്ത വാർഡായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് പ്രഖ്യാപന പരിപാടി ഉദ്ഘാടനം ചെയ്തു. 

പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ നൂറ് ശതമാനം വീടുകളും കടകളും സ്ഥാപനങ്ങളും അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നുണ്ട്. വാർഡ് തല പൊതു ഇടങ്ങളിലും റോഡുകളിലും ശുചീകരണം നടത്തി. വാർഡിലെ എല്ലാ വീടുകളിലും ജൈവ മാലിന്യ സംസ്കരണ സംവിധാനം ഊർജിതമാക്കുന്നതിനുള്ള  പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.  ബാലസഭ കുട്ടികൾ, കുടുംബശ്രീ പ്രവർത്തകർ, വിവിധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ  ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്നു. വാർഡ് തല സംഘാടകസമിതി രൂപീകരിച്ചും, സാനിറ്റേഷൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചും പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പഞ്ചായത്തിലെ റോഡുകളിലും പൊതു ഇടങ്ങളിലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രസിഡൻ്റ് പറഞ്ഞു.

ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വാർഡ് വികസന കമ്മിറ്റി അംഗങ്ങൾ, സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

പത്താം വാർഡിലെ നീർപ്പാറ ജംഗ്ഷന് സമീപം നടന്ന പ്രഖ്യാപന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ പത്മാകരൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ റ്റി സന്തോഷ്, അസിസ്റ്റൻ്റ് സെക്രട്ടറി എസ് സുനിത,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനു പുത്തേത്ത് മ്യാലിൻ, എം എം ബഷീർ, ജലജ മണിയപ്പൻ, മെമ്പർമാരായ രാജൻ പാണാറ്റിൽ,  ജയന്തി റാവു രാജ്, സുനിത സണ്ണി, ഫാരിസ മുജീബ്, ബീന മുകുന്ദൻ, വാർഡ് വികസന സമിതി കൺവീനർ എം എം രമേശൻ, നവകേരളം റിസോഴ്സ് പേഴ്സൺ രത്ന ഭായ്, കില റിസോഴ്സ് പേഴ്സൺ കെ എ മുകുന്ദൻ,  സിഡിഎസ് ഭാരവാഹികൾ, വികസന സമിതി അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date