Skip to main content

കരുതലും കൈത്താങ്ങും : തയ്യൽ തൊഴിലാളി ക്ഷേമനിധി അംഗത്വം പുതുക്കി കിട്ടിയ സന്തോഷത്തിൽ  സുഷമ

 

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗത്വം പുതുക്കി കിട്ടിയ സന്തോഷത്തിലാണ് മണീട് വില്ലേജിൽ വാലുമ്മേൽ വീട്ടിൽ വി. ഡി. സുഷമ കരുതലും കൈത്താങ്ങും അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്. സുഷമയുടെ പരാതി മന്ത്രി പി. പ്രസാദ്  വിശദമായി പരിശോധിക്കുകയും അനുകൂലമായ നടപടി സ്വീകരിക്കുകയും ചെയ്തു.

2019 മുതൽ സാങ്കേതിക കാരണങ്ങളാൽ ക്ഷേമനിധി വിഹിതം അടയ്ക്കാൻ സാധിക്കാത്തതിനാൽ അംഗത്വം നഷ്ടമായി. അതിനാൽ പെൻഷൻ തുക ലഭിക്കുന്നില്ല. നഷ്ടപ്പെട്ട അംഗത്വം പുതുക്കി നൽകി പെൻഷൻ തുക അനുവദിക്കണമെന്ന അപേക്ഷയുമായാണ് സുഷമ അദാലത്തിൽ എത്തിയത്. 

കോവിഡ് കാലഘട്ടത്തിലുണ്ടായ കുടിശ്ശിക കണക്കാക്കി പ്രത്യേക കേസായി പരിഗണിച്ച് വിഹിതം അടയ്ക്കുന്നതിനും  അംഗത്വം പുതുക്കി നൽകുന്നതിനും മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കൂടാതെ ആനുകൂല്യങ്ങൾ സുഷമയ്ക്ക് അനുവദിക്കാനും നിർദേശം നൽകി.

date