Skip to main content

കരുതലും കൈത്താങ്ങും : ശീതളംപറമ്പ് കോളനി നിവാസികൾക്ക് സഞ്ചാരയോഗ്യമായ വഴി ലഭ്യമാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്

 

വാഴക്കുളം ശീതളം പറമ്പ് കോളനി നിവാസികൾക്ക് സഞ്ചാരയോഗ്യമായ വഴി ലഭ്യമാക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്. മൂവാറ്റുപുഴ ടൗൺ ഹാളിൽ നടന്ന താലൂക്ക്തല പരാതി പരിഹാര അദാലത്തിലാണ് പാറക്കൽ മഞ്ഞള്ളൂർ മൂന്നാം വാർഡിലെ ശീതളം പറമ്പ് കോളനി നിവാസികളുടെ വഴി പ്രശ്നത്തിന് പരിഹാരമായത്. 

ഏഴ് പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 12 കുടുംബങ്ങൾക്കാണ് അദാലത്തിൽ മന്ത്രി പി രാജീവിന്റെ ഇടപെടൽ തുണയായത്. പട്ടികജാതി വിഭാഗത്തിന് ഭൂരിപക്ഷമുള്ള സ്ഥലത്ത് സഞ്ചാരയോഗ്യമായ വഴി ലഭ്യമാക്കണമെന്നും തുടർന്നുള്ള റോഡ് നിർമ്മാണത്തിനായി  എസ്.സി ഫണ്ട്‌ വിനിയോഗിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു.

വഴി ഇല്ലാത്തതിനാൽ പ്രദേശത്ത് താമസിക്കുന്നവരെ അടിയന്തരഘട്ടങ്ങളിൽ പോലും ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിനാണ് പരിഹാരമാകുന്നത്.

date