Skip to main content

ഉണർവ് സ്വയം തൊഴിൽ സംരംഭം ഉദ്ഘാടനം ചെയ്തു

 

ചക്ക, മാങ്ങ, കൊപ്ര തുടങ്ങിയവയിൽ നിന്നുള്ള മൂല്യവർദ്ധിത ഭക്ഷ്യ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഉണർവ് സ്വയം തൊഴിൽ സംരംഭം ഏറാമല  യൂണിറ്റിന്റെ ഉദ്ഘാടനം വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി ഗിരിജ നിർവഹിച്ചു. വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഉണർവ് സ്വയം തൊഴിൽ സംരംഭത്തിന് തുക അനുവദിച്ചത്. 426000 രൂപ മുതൽ മുടക്കുള്ള പദ്ധതിക്ക് 319000 രൂപയുടെ സബ്സിഡി ബ്ലോക്ക് പഞ്ചായത്ത് നൽകും .
 
ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശശികല ദിനേശൻ, ഏറാമല ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ദീപ് രാജ്, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ പ്രഭാവതി വരയാലിൽ, സി ഡി എസ്  ചെയർപേഴ്സൺ ലത, വ്യവസായ വികസന ഓഫീസർ എന്നിവർ പങ്കെടുത്തു.

date