Skip to main content

അറിയിപ്പുകൾ

പി എസ് സി അറിയിപ്പ്

ജില്ലയിലെ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ജിആർ II (കാറ്റഗറി നമ്പർ 101/2019) തസ്തികയുടെ ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മെയ് 31 മുതൽ ജൂൺ 2 വരെ  പി എസ് സി ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാൽ വ്യക്തിഗത ഇന്റർവ്യൂ മെമ്മോ അയയ്ക്കുന്നതല്ല. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്തു ആവശ്യമായ രേഖകൾ സഹിതം അഡ്മിഷൻ ടിക്കറ്റിൽ പരാമർശിച്ച ഓഫീസിലും തിയ്യതിയിലും അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. കോവിഡ് 19 രോഗ വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ഓഫീസ് പരിസരത്ത് പ്രവേശിക്കാൻ പാടുള്ളൂ. ഇന്റർവ്യൂവിന് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ പി. എസ്.സി. വെബ് സൈറ്റിൽ നിന്നും കോവിഡ്-19 ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ പി.എസ്.സി. ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ :  0495-2371971

 

ക്വട്ടേഷൻ ക്ഷണിച്ചു

ട്രൈബൽ ഡവലപ്മെന്റ് ഓഫീസിനു കീഴിൽ പ്രവർത്തിക്കുന്ന ഈസ്റ്റ്ഹിൽ, പുതുപ്പാടി, കുന്ദമംഗലം, വടകര എന്നീ പ്രീമെട്രിക് ഹോസ്റ്റലുകളിലെ അന്തേവാസികൾക്ക് കുട, ബാഗ്, ചെരുപ്പ് എന്നിവ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂൺ ആറിന് വൈകീട്ട് മൂന്ന് മണി വരെ ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ സ്വീകരിക്കും. അന്നേദിവസം 3.30 ന് ക്വട്ടേഷനുകൾ തുറക്കുന്നതാണ്. ക്വട്ടേഷനുകളോടൊപ്പം സാമ്പിൾ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0495-2376364.

 

അപേക്ഷ ക്ഷണിച്ചു

കുറുന്തോടിയില്‍ സ്ഥിതി ചെയ്യുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ്‌  വടകരയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലേഡീസ്‌ ഹോസ്റ്റലുകളിലേക്ക് സെക്യൂരിറ്റി ഗാര്‍ഡുകളെ  നിയമിക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 9400477225 , 0499537225 . ക്വട്ടേഷന്‍ ലഭിക്കേണ്ട അവസാന തിയ്യതി : മെയ് 27

date