Skip to main content

നാപ്കിൻ രഹിതമാകാനൊരുങ്ങി മണർകാട് ഗ്രാമപഞ്ചായത്ത്

കോട്ടയം: പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന സാനിറ്ററി നാപ്കിനുകൾക്ക് പകരം പഞ്ചായത്തിലെ സ്ത്രീകൾക്ക് സൗജന്യമായി മെൻസ്ട്രുവൽ കപ്പ് നൽകി നാപ്കിൻ രഹിത പഞ്ചായത്താവാനുള്ള തയാറെടുപ്പിലാണ് മണർകാട് ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ  പെൺപച്ച പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് സൗജന്യമായി 333 പേർക്ക്  മെൻസ്ട്രുവൽ കപ്പ് നൽകുന്നത്. പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത ക്രമത്തിലാണ് വിതരണം. വിപണിൽ 300 രൂപയോളം വിലവരുന്നവയാണ് നൽകുന്നത്. ഒരു ലക്ഷം രൂപയാണ് പദ്ധതി ചെലവ്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 200 പേർക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തിരുന്നു. സാമ്പത്തിക ലാഭത്തോടൊപ്പം സൗകര്യപ്രദവും സാനിറ്ററി നാപ്കിൻ ഉപയോഗം മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനാകുമെന്നതുമാണ്  മെൻസ്ട്രുവൽ കപ്പുകളുടെ ഗുണമേന്മ. ജൂൺ ആദ്യവാരം ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു മെൻസ്ട്രുവൽ കപ്പ് വിതരണം ഉദ്ഘാടനം ചെയ്യും.

date