Skip to main content
 ആർപ്പൂക്കരയിലെ സിറ്റിസൺ  ഫെസിലിറ്റേഷൻ സെന്റർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് ഉദ്ഘാടനം ചെയ്യുന്നു.

ആർപ്പൂക്കര ഗ്രാമപഞ്ചായത്തിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു

 

കോട്ടയം: കേരളസർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി കേരളത്തിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ആരംഭിക്കുന്ന സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ ആർപ്പൂക്കര ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു.
കേന്ദ്ര -സംസ്ഥാന സർക്കാരുകൾ, വിവിധ വകുപ്പുകൾ, ഏജൻസികൾ നൽകുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നൽകുകയാണ് സെന്ററിന്റെ ഉദ്ദേശം. സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് നിർവഹിച്ചു.പഞ്ചായത്തിലെത്തുന്ന സാധാരണക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നാണ് സിറ്റിസൺ ഫെസിലിറ്റേഷൻ സെന്ററെന്നും ജനങ്ങൾ ഈ സേവനം പ്രയോജനപ്പെടുത്തണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ഗ്രാമപഞ്ചായത്തംഗം ലൂക്കോസ് ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എന്നിവർ പങ്കെടുത്തു

date