Skip to main content
പാലാ നഗരസഭയുടെയും വയോമിത്രം  പദ്ധതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന നിറവ് 2023 വാർഷികാഘോഷം മാണി സി. കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നിറവ് 2023 വാർഷികാഘോഷം സംഘടിപ്പിച്ചു

കോട്ടയം: പാലാ നഗരസഭയുടെയും വയോമിത്രം പദ്ധതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വയോമിത്രം പത്താമത് വാർഷികാഘോഷ പരിപാടി നിറവ്-2023 നഗരസഭ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ  നഗരസഭ അധ്യക്ഷ  ജോസിൻ ബിനോ അധ്യക്ഷത വഹിച്ചു. പാലാ ഡി.വൈ.എസ്.പി: എ.ജെ. തോമസ് മുഖ്യാതിഥിയായിരുന്നു. നഗരസഭാംഗങ്ങളായ അഡ്വ. ബിനു പുള്ളിക്കകണ്ടം, പ്രൊഫ.സതീശ് ചൊള്ളാനി, ജിമ്മി ജോസഫ്, മായാ രാഹുൽ, സിജി ടോണി, ഷീബാ ജിയോ, മരിയാ സദനം ഡയറക്ടർ സന്തോഷ്, വയോമിത്രം ജില്ലാ കോ- ഓർഡിനേറ്റർ ജോജിമോൻ, ചിന്നമ്മ ടീച്ചർ, മെഡിക്കൽ ഓഫീസർ ഡോ. ആർ. ഗോവിന്ദ്, വയോമിത്രം കോ- ഓർഡിനേറ്റർ ഗീതു രാജ്, നഗരസഭാ സെക്രട്ടറി ജൂഗി മരിയ ടോം എന്നിവർ പങ്കെടുത്തു.

date