Skip to main content

സ്‌കൂൾ വാഹനങ്ങൾക്ക് സുരക്ഷ പരിശോധന

 

കോട്ടയം: ഉഴവൂർ റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനു പരിധിയിൽ വരുന്ന എല്ലാ സ്‌കൂൾ, കോളേജ് വാഹനങ്ങളും മേയ് 27 ന് കുര്യനാട് സെന്റ് ആൻസ് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ചു രാവിലെ ഒമ്പതു മണി മുതൽ നടക്കുന്ന സുരക്ഷ പരിശോധനക്ക് ഹാജരാക്കണമെന്ന്  ആർ.ടി.ഒ. അറിയിച്ചു.
പരിശോധന വിജയകരമായി പൂർത്തിയാക്കുന്നവാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ സുരക്ഷ ലേബൽ പതിച്ചു നൽകും. ലേബൽ പതിപ്പിക്കാത്ത സ്‌കൂൾ വാഹനങ്ങൾ ജൂൺ ഒന്ന് മുതൽ സർവീസ് നടത്താൻ അനുവദിക്കില്ലെന്നും ആർ.ടി.ഒ. അറിയിച്ചു.

date