Skip to main content

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസ് ഡ്രൈവർമാർക്ക് പരിശീലനം നൽകി

 

കോട്ടയം: പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന്റെ മുന്നോടിയായി കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ബസ് ഡ്രൈവർമാർക്ക് മോട്ടോർ വാഹന വകുപ്പ് ഏകദിന പഠന-പരിശീലന ക്ലാസ്സ് നടത്തി. താലൂക്ക് അടിസ്ഥാനത്തിലാണു ക്ലാസുകൾ നടത്തിയത്. ചെത്തിപ്പുഴ പ്ലാസിഡ് വിദ്യാവിഹാർ സ്‌കൂൾ, കുടമാളൂർ കോട്ടയം സെന്റ് അൽഫോൻസാ പബ്ലിക്ക് സ്‌കൂൾ, പൊൻകുന്നം
ശ്രേയസ് പബ്ലിക് സ്‌കൂൾ, വൈക്കം ശ്രീശങ്കരാ വിദ്യാലയം, കുറവിലങ്ങാട് പബ്ലിക് സ്‌കൂൾ, ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എൻജിനിയറിംഗ് എന്നിവിടങ്ങളിലായി ആകെ 985 പേർ പങ്കെടുത്തു. അപകടരഹിതമായും സുരക്ഷിതമായും വാഹനങ്ങൾ ഓടിക്കുന്നതോടൊപ്പം, തീ അണയ്ക്കാനുള്ള മാർഗങ്ങളിൽ അഗ്നിരക്ഷാസേനയും മയക്കുമരുന്ന് ലഹരി ഉപയോഗിക്കുന്നതിനെതിരെ എക്‌സൈസും, പോക്‌സോ വിഷയത്തിൽ പോലീസ് ഉദ്യോഗസ്ഥരും ക്ലാസുകൾ എടുത്തു.
 

date