Skip to main content

ദുർബലവിഭാഗ പുനരധിവാസ പദ്ധതി

തിരുവനന്തപുരം ജില്ലയിൽ പട്ടികജാതി ദുർബലവിഭാഗക്കാരുടെ (അരുന്ധതിയാർ, ചക്കിലിയൻ, കള്ളാടി, നായാടി, വേടൻ) പുനരധിവാസ പദ്ധതിയുടെ ഭാഗമായി നടപ്പാക്കേണ്ട വിവിധ പദ്ധതികൾക്കായി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഭവനപുനരുദ്ധാരണം,  പഠനമുറി, ടോയ്‌ലറ്റ് നിർമാണം, കൃഷിഭൂമി, സ്വയംതൊഴിൽ, തൊഴിൽ പരിശീലനം എന്നിവയാണ് പദ്ധതികൾ. അതത് ബ്ലോക്ക്,മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ ജൂൺ 15നകം അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

date