Skip to main content

ലോക ക്വിസിങ് ചാംപ്യന്‍ഷിപ് ജൂണ്‍ 3 ന്

ഇന്റര്‍നാഷണല്‍ ക്വിസ്സിങ് അസോസിയേഷന്‍, വയനാട് ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് ക്വിസ് സംഘാടകരായ ക്യു ഫാക്ടറിയുടെ സഹകരണത്തോടെ കേരളത്തിലെ 14 ജില്ലകളിലും ലോക ക്വിസ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കും. ജൂണ്‍ 3 ന് വൈകീട്ട് 3 ന് എഴുത്തു പരീക്ഷയുടെ മാതൃകയിലാണ് മത്സരം നടത്തുക. മത്സരത്തില്‍ ശാസ്ത്രം, കായികം, വിനോദം, ചരിത്രം തുടങ്ങി 8 വിഷയങ്ങളിലായി 240 ചോദ്യങ്ങള്‍ ഉണ്ടാകും. മൂന്ന് മണിക്കൂറാണ് മത്സര ദൈര്‍ഘ്യം.
ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, എ.ഡി.എം എന്‍.ഐ ഷാജു, ഐ ക്യു എ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. അമ്പിളി ശ്രീനിവാസ്, വസന്ത് കിഷോര്‍, ദീപക് സുധാകര്‍, ഷാജന്‍ ജോസ്, വി.കെ പ്രസാദ് എന്നിവരടങ്ങുന്ന സംഘാടക സമിതി രൂപീകരിച്ചു. ക്യു ഫാക്ടറി കോര്‍ഡിനേറ്റര്‍ ഷാജന്‍ ജോസ് മത്സരം നിയന്ത്രിക്കും. മത്സരം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ക്വിസിങ്ങില്‍ ഒരു ലോക റാങ്കിങ്ങും 240 ചോദ്യങ്ങള്‍ അടങ്ങിയ ബുക് ലറ്റും ഇന്ത്യയെ പ്രതിനിധീകരിച്ചതിനുള്ള സര്‍ട്ടിഫിക്കറ്റും ലഭിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 300 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: 9495547911, 79076 35399, 94956 69086. ഇ-മെയില്‍: wqckerala@gmail.com
 

date