Skip to main content

പോഷ് ആക്ടനുസരിച്ച് രൂപീകരിച്ച കമ്മിറ്റിയുടെ വിവരങ്ങൾ പോർട്ടലിൽ നൽകണം

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരേയുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിനും എല്ലാ സ്ത്രീകൾക്കും അന്തഃസ്സോടെയും സുരക്ഷിതത്വ ബോധത്തോടെയും ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി നടപ്പിലാക്കിയ നിയമമാണ് 2013 ലെ POSH ACT.

പത്തോ അതിലധികമോ ജീവനക്കാരുള്ള (സ്ഥിരം, താൽക്കാലികം) സ്ഥാപനമേധാവികൾ, അവരുടെ സ്ഥാപനത്തിൽ POSH ACT പ്രകാരം രൂപീകരിച്ച ഇന്റേണൽ കമ്മിറ്റിയുടെ വിവരങ്ങൾ, പരാതി സംബന്ധിച്ച വിവരങ്ങൾ, റിപ്പോർട്ട് എന്നിവ posh.wcd.kerala.gov.in ൽ രേഖപ്പെടുത്തണം. ലോക്കൽ കമ്മിറ്റിയിൽ പത്തിൽ കുറവ് ജീവനക്കാരുള്ള പൊതു/ സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാർ, അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ എന്നിവർ, സമർപ്പിക്കുന്ന പരാതികളുടെ എണ്ണം, ലോക്കൽ കമ്മിറ്റി വിവരങ്ങൾ, റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ എന്നിവ അതത് ജില്ലാ കളക്ടർ നിയോഗിച്ച ഉദ്യോഗസ്ഥൻ/ഉദ്യോഗസ്ഥ പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തണം.

പി.എൻ.എക്‌സ്. 2328/2023

date