Skip to main content

ഐഎഎസ് കോച്ചിങ് ക്ലാസ്സുകൾ

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ എ എസ് അക്കാഡമിയിൽ , 10 മാസം നീണ്ടു നിൽക്കുന്ന സിവിൽ സർവ്വീസ് പ്രിലിമിനറി പരീക്ഷയ്ക്കുള്ള കോച്ചിങ് ക്ലാസ്സുകൾ ആരംഭിക്കുന്നു. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരിശീലനം . ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത . അപേക്ഷ സംബന്ധിച്ച ലിങ്ക് (WWW.KileKerala.gov.in ) വെബ് സൈറ്റിൽ ലഭ്യമാണ്. ക്ഷേമനിധി ഓഫീസിൽ നിന്നും ലഭിക്കുന്ന ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ അപേക്ഷ സമർപ്പിക്കുവാനും ഫീസ് അടയ്ക്കുവാനുമുള്ള അവസാന തീയതി ജൂൺ 30 . കൂടുതൽ വിവരങ്ങൾക്ക് തൃശൂർ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 0487-2446545

date