Skip to main content

വാക് ഇൻ ഇൻറർവ്യൂ 30 ന്

തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ നിരവധി ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. 

ഓഫീസ് സ്റ്റാഫ് സർവീസ് എൻജിനീയർ - ഇലക്ട്രിക്കൽ, സൈറ്റ് എൻജിനീയർ - സിവിൽ,ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യുട്ടിവ്, ബ്രാൻഡ് പ്രമോട്ടർ, മാർക്കറ്റിംഗ് എക്സിക്യുട്ടിവ്, എംഎംവി - ഇൻസ്ട്രക്ടർ തുടങ്ങിയ ഒഴിവുകളിലേക്കാണ് അഭിമുഖം. മെയ് 30 ന് ഉച്ചയ്ക്ക് 1.30 മുതൽ 4 മണിവരെയാണ് അഭിമുഖം നടത്തുന്നത്. 

ഏതെങ്കിലും വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും, ഐടിഐ ഇലക്ട്രിക്കൽ, ഐടി അല്ലെങ്കിൽ സിവിൽ ഡിപ്ലോമ, ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ്, എംഎംവി ഐടിഐ/ഓട്ടോമൊബൈൽ ഡിപ്ലോമ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്/ഐടിഐ അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സിവിൽ എഞ്ചിനീയറിങ് ഐടിഐ/സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ, ഏതെങ്കിലും വിഷയത്തിൽ ബിരുദം, പ്ലസ് ടു തുടങ്ങി യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റ ത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഒരുക്കിയിട്ടുണ്ട്.ഫോൺ:9446228282.

date