Skip to main content

തീരത്തെ കേട്ട് ചേർത്ത് പിടിക്കാൻ 'തീരസദസ്സ്' നാളെ

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന തീരസദസ്സ് ഫീഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നാളെ (മെയ് 28 ) ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ , റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു എന്നിവർ വിശിഷ്ടാതിഥികളാകും.

കൊടുങ്ങല്ലൂർ മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. വി. ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷനാകും. ബെന്നി ബഹനാൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ , മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ , മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, എന്നിവർ മുഖ്യാതിഥികളാകും. ചടങ്ങിൽ ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള റിപ്പോർട്ട് അവതരിപ്പിക്കും.

കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി കെ ഗീത, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യാ നൈസൻ , വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ , ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സിന്ധു അശോക്, ഡെയ്സി തോമസ് , പി വി വിനോദ് , എം എ മുകേഷ്, സാജൻ കൊടിയൻ, റോമി ബേബി, കൊടുങ്ങല്ലൂർ നഗരസഭ വൈസ് ചെയർമാൻ പി എസ് ദിനൽ , ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ് , ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ഷീല അജയഘോഷ് , ശോഭന ഗോകുൽനാഥ് , കൊടുങ്ങല്ലൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലത ഉണ്ണികൃഷ്ണൻ , കെ എസ് കൈസാബ്, ഷീല പണിക്കശ്ശേരി, എൽസി പോൾ , ജയദേവൻ കൗൺസിലർമാരായ ടി എസ് സജീവൻ , വി എം ജോണി, സെൻട്രൽ സോൺ ഫിഷറീസ് ജോയിൻറ് ഡയറക്ടർ എം എസ് സാജു , മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

പെരിഞ്ഞനം തീരസദസ്സ് ഫീഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ എലഗൻസ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 2.30 ന് ഉദ്ഘാടനം ചെയ്യും. പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ , റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു എന്നിവർ വിശിഷ്ടാതിഥികളാകും.

ചടങ്ങിൽ ഇ.ടി ടെസൺ മാസ്റ്റർ എംഎൽഎ അധ്യക്ഷനാകും. ബെന്നി ബഹനാൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ , മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ എന്നിവർ മുഖ്യാതിഥികളാകും. ചടങ്ങിൽ ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള റിപ്പോർട്ട് അവതരിപ്പിക്കും.

മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരിജ , ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എസ് ജയ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വിനീത മോഹൻദാസ് , കെ പി രാജൻ, ബിന്ദു രാധാകൃഷ്ണൻ ,എം എസ് മോഹനൻ ,സീനത്ത് ബഷീർ , ശോഭന രവി , ടി കെ .ചന്ദ്രബാബു , ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ , ഗ്രാമപഞ്ചായത്ത് മെമ്പർ ആർ ആർ രാധാകൃഷ്ണൻ , സെൻട്രൽ സോൺ ഫിഷറീസ് ജോയിൻറ് ഡയറക്ടർ എം എസ് സാജു , ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

തീരദേശ ജനതയുമായി സംവദിക്കാനും പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാര നടപടികൾ സ്വീകരിക്കുന്നതിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ എത്തിക്കാനും ലക്ഷ്യമിട്ടാണ് ഫിഷറീസ് വകുപ്പ് തീരസദസ്സ് സംഘടിപ്പിക്കുന്നത്. തീര മേഖലയുടെ വികസനത്തിനായി തൊഴിലാളികളുടെ അറിവ് കൂടി പ്രയോജനപ്പെടുത്തുന്നതും അവയ്ക്ക് മുന്തിയ പരിഗണന നൽകി നൂതന പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള ചുവടുവെപ്പ് കൂടിയാണ് തീരസദസ്സ്. തീര മേഖലയിൽ നിന്നും വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും. ആനുകൂല്യ വിതരണവും ഉണ്ടാകും.

date