Skip to main content

കരുതലും കൈത്താങ്ങും താലൂക്ക്തല : അദാലത്തിന്റെ കരുതൽ; ശോഭനയ്ക്ക് 25 വർഷത്തിനുശേഷം കരമടയ്ക്കാം

 

സർക്കാർ കൈവിടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ്  എന്റെ പരാതിയിൽ ഉണ്ടായ പരിഹാരം... ശോഭന വിജയന്റെ വാക്കുകളാണിത്. 

കരുതലും കൈത്താങ്ങും കോതമംഗലം താലൂക്ക്തല അദാലത്തിൽ  25  വർഷമായി വസ്തുവിന്റെ കരം അടയ്ക്കാൻ  സാധിക്കാത്തതിനെ തുടർന്ന് പരാതി സമർപ്പിച്ച കുട്ടമ്പുഴ കല്ലുങ്കൽ വീട്ടിൽ  ശോഭന വിജയൻ സന്തോഷത്തിലാണ്. ശോഭനയുടെ വർഷങ്ങളായുള്ള അലച്ചിലിന് പരിഹാരമായിരിക്കുകയാണ് അദാലത്തിൽ. തന്റെ ഭർത്താവിന്റെ പേരിൽ കുട്ടമ്പുഴ വില്ലേജിലുള്ള വസ്തുവിന് 25 വർഷമായി കരമടയ്ക്കാൻ ശോഭനയ്ക്ക് സാധിച്ചിരുന്നില്ല.  ഈ സാഹചര്യത്തിലാണ് ശോഭന അദാലത്തിൽ  പരാതി സമർപ്പിച്ചത്. ഈ  പരാതി പരിഹരിച്ചുകൊണ്ടുള്ള ഉത്തരവാണ് അദാലത്ത് വേദിയിൽ മന്ത്രി പി.രാജീവ് കൈമാറിയത്.

സ്ഥലത്തിന്റെ പട്ടയത്തിലെ സർവ്വേ നമ്പറിൽ വന്ന തെറ്റു മൂലമാണ് കാലങ്ങളായി ശോഭനയ്ക്ക് കരം അടയ്ക്കാൻ സാധിക്കാതിരുന്നത്. പട്ടയത്തിന്റെ റിസർവേ അപാകത പരിഹരിച്ച് പട്ടയത്തിലെ സർവ്വേ നമ്പർ തിരുത്തി കൃത്യമായി രേഖപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ് കൈമാറിയത്. നിരവധി തവണ താലൂക്ക്,  വില്ലേജ് ഓഫീസുകളിൽ പരാതി സമർപ്പിച്ചെങ്കിലും പരിഹാരം ലഭിച്ചിരുന്നില്ല.  വർഷങ്ങളായുള്ള തന്റെ പ്രശ്നത്തിന്  പരിഹാരമായ സന്തോഷത്തിലാണ് ശോഭന അദാലത്ത് വേദിയിൽ നിന്നും മടങ്ങിയത്.

date