Skip to main content

കരുതലും കൈത്താങ്ങും : 16 വർഷമായി വസ്തുവിന് കരം അടയ്ക്കാൻ കഴിയുന്നില്ലെന്ന പരാതിക്ക്  പരിഹാരം

 

16 വർഷമായി വസ്തുവിന് കരം അടക്കാൻ സാധിക്കുന്നില്ലെന്ന പല്ലാരിമംഗലം സ്വദേശി റസാക്കിന്റെ അപേക്ഷയ്ക്ക് പരിഹാരം. കോതമംഗലം താലൂക്കുതല അദാലത്ത് ഉദ്ഘാടന വേദിയിൽ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ മന്ത്രി പി. പ്രസാദ് കരമടയ്ക്കുന്നതിനുള്ള ഉത്തരവ് അപേക്ഷകന് കൈമാറി. വർഷങ്ങളുടെ കാത്തിരിപ്പ്  അവസാനിച്ചതിലുള്ള സന്തോഷത്തിലാണ് റസാക്ക്.

16 വർഷമായി പല്ലാരിമംഗലം പാറക്കൽ വീട്ടിൽ പി.കെ.റസാക്കിന്റെ പേരിലുള്ള ഭൂമിക്ക് കരം അടച്ചിട്ട്. കരം അടയ്ക്കുന്നതിനായി നിരവധി തവണ  അപേക്ഷകളുമായി പല ഉദ്യോഗസ്ഥരെയും നേരിൽ കണ്ടെങ്കിലും പരിഹാരം ലഭിക്കാതെയായി. താലൂക്ക് രേഖകളിലൊന്നും വസ്തുവിനെ സംബന്ധിക്കുന്ന വിവരങ്ങൾ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് കരുതലും കൈത്താങ്ങും കോതമംഗലം താലൂക്ക് തല അദാലത്തിൽ ഭൂമിക്ക് കരമടക്കണമെന്ന് അപേക്ഷ സമർപ്പിച്ചു. അദാലത്തിൽ പരാതി തീർപ്പാക്കുകയും ചെയ്തു. ഭാര്യയും രണ്ടു മക്കളും  അടങ്ങുന്നതാണ് തയ്യൽ തൊഴിലാളിയായ റസാക്കിന്റെ കുടുംബം. വർഷങ്ങളായുള്ള തന്റെ ആവശ്യം പരിഗണിച്ച സർക്കാരിന് നന്ദി അറിയിച്ചാണ് റസാക്ക് മടങ്ങിയത്.

date