Skip to main content

ലിസി ബാബുവിന്റെ വീട്ടുപടിക്കൽ കുടിവെള്ളം എത്തും

 

ലിസി ബാബുവിന്റെ വീട്ടുപടിക്കൽ ഉടൻ കുടിവെള്ളം എത്തുമെന്ന് മന്ത്രിയുടെ ഉറപ്പ്. കോതമംഗലം ചെറിയപള്ളി മാർത്തോമ കൺവെൻഷൻ സെന്ററിൽ നടന്ന താലൂക്ക് തല അദാലത്തിലാണ് കീരംപാറ സ്വദേശി ലിസി ബാബുവിന്റെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായത്. ലിസിയുടെ പരാതി പരിഗണിച്ച മന്ത്രി പി. രാജീവ്‌ ജല ജീവൻ പദ്ധതിയുടെ ഭാഗമായി മൂന്ന് മാസത്തിനുള്ളിൽ ഗാർഹിക കുടിവെള്ള കണക്ഷൻ എത്തിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു.

വിദ്യാർത്ഥികളായ രണ്ടു പെൺകുട്ടികൾ ഉൾപ്പെടുന്ന ജാതിക്കാലായിൽ വീട്ടിൽ ലിസി ബാബുവിന്റെ കുടുംബം രൂക്ഷമായ കുടിവെള്ള പ്രശ്നമാണ് നേരിടുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് മുറിക്കുന്നതുമായി ബന്ധപ്പെട്ടാണ് ലിസിയുടെ വീട്ടിലേക്ക് കുടിവെള്ള കണക്ഷൻ ലഭ്യമാകുന്നതിന് തടസമായിരുന്നത്.

date