Skip to main content

മെഡിക്കൽ കോളേജിൽ ഫുഡ്‌ കോർട്ട് മന്ത്രി പി. രാജീവ്‌ ഉദ്ഘാടനം ചെയ്യും

 

കളമശ്ശേരി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ പുതുതായി പണി കഴിപ്പിച്ച  ഫുഡ്‌കോർട്ടിന്റെ ഉദ്ഘാടനം മെയ് 29 തിങ്കളാഴ്ച രാവിലെ 9.30 നു നടക്കും.

ഇതോടെ മെഡിക്കൽ കോളേജിൽ  നിന്നും സൗജന്യ ഭക്ഷണം കഴിക്കുന്ന രോഗികൾക്കും വിദ്യാർത്ഥികൾക്കും  ഭക്ഷണം ഇരുന്നു കഴിക്കുന്നതിനുള്ള സൗകര്യമാണ് ലഭ്യമാകുന്നത്.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രശ്മി രാജൻ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷത വഹിക്കും. നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവ്‌ ഫുഡ്‌ കോർട്ട് ഉദ്ഘാടനം ചെയ്യും.

മന്ത്രി പി. രാജീവിന്റെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഫുഡ്‌ കോർട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്.അഞ്ച് മാസം കൊണ്ട് പി. ഡബ്ലിയു. ഡി യാണ് നിർമാണം പൂർത്തീകരിച്ചത്. 663 സ്ക്വയർ ഫീറ്റും 415 സ്ക്വയർ ഫീറ്റും അളവുകളിലുള്ള രണ്ട് ഫുഡ്‌കോർട്ടുകളിലായി 100 ഇരിപ്പിട സൗകര്യവുമുണ്ട്. കെട്ടിടത്തിന് ആവശ്യമായ വൈദ്യുതി, ജല സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 

ഫുഡ്‌ കോർട്ട് മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന  പാവപ്പെട്ട രോഗികൾക്ക് സൗകര്യപ്രദവും സഹായകരവുമാകുമെന്ന്  മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ എം. പറഞ്ഞു

date