Skip to main content

വെബിനാർ സംഘടിപ്പിക്കുന്നു

 

എം എസ് എം ഇ സ്ഥാപനങ്ങളുടെ പ്രവർത്തന മൂലധനം വിലയിരുത്തുവാനും മെച്ചപ്പെടുത്തുവനുമായി വ്യവസായ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെൻറ് (കീഡ്) വർക്കിംഗ് ക്യാപിറ്റൽ മാനേജ്മെൻറ് ഇൻ എം എസ് എം ഇ  എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാർ സംഘടിപ്പിക്കുന്നു.

മെയ് 31ന് ബുധനാഴ്ച രാവിലെ 11.00 മുതൽ 12.00 വരെ ഓൺലൈൻ മാർഗത്തിലൂടെ ആണ് വെബ്ബിനാർ സങ്കടിപ്പിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ കീഡ് ഔദ്യോഗിക വെബ്സൈറ്റ് ആയ www.kied.info മുഖേന അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക-0484 2532890 / 2550322
 

date