Skip to main content

കൊച്ചി മണ്ഡലം തീരസദസ്സ്: 556 അപേക്ഷകൾ ലഭിച്ചു; 202 അപേക്ഷകൾ തീർപ്പാക്കി

 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് കൊച്ചി നിയോജക മണ്ഡലത്തിൽ  സംഘടിപ്പിച്ച തീരസദസ്സിൽ 202 അപേക്ഷകൾ തീർപ്പാക്കി. വിവിധ വിഭാഗങ്ങളിലായി  ഓൺലൈനായി ആകെ 556 അപേക്ഷയാണ്  ലഭിച്ചത്. ഫിഷറീസ് വകുപ്പ്  മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് ഫോർട്ട് കൊച്ചിയിൽ  തീരസദസ്സ് സംഘടിപ്പിച്ചത്.

പട്ടയം ലഭ്യമാക്കുന്നതിനായി ലഭിച്ച  ഏഴു പരാതികളിൽ  റവന്യൂ വകുപ്പുമായി ആലോചിച്ചു അടിയന്തരമായി നടപടി സ്വീകരിക്കും. ഭവന നിർമ്മാണവും നവീകരണവുമായി ബന്ധപ്പെട്ട് 136 അപേക്ഷകൾ ലഭിച്ചു. പരാതിയിൽ സർക്കാർ ഉചിതമായ തീരുമാനം കൈകൊള്ളും. ലൈഫ് മിഷനിൽ മത്സ്യത്തൊഴിലാളികൾക്കുള്ള   ഭവന നിർമ്മാണത്തിന് പ്രത്യേക  പരിഗണന നൽകുന്നത് പരിഗണിക്കും.

പ്രകൃതിക്ഷോഭത്തിൽ നാശനഷ്ടം സംഭവിച്ച വള്ളങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നഷ്ടപരിഹാരം  സംബന്ധിച്ച് 11 അപേക്ഷകളിൽ തുടർ നടപടി സ്വീകരിക്കും.

 കെ.എം.എഫ്.ആർ എ ആക്ട്, കെ. ഐ. ഫ്. എ. ആക്ട് സംബന്ധിച്ച് ലഭിച്ച ഏഴു അപേക്ഷകളിലും മത്സ്യഫെഡുമായി ബന്ധപ്പെട്ടു ലഭിച്ച 22  പരാതികളിലും   ഉചിതമായ തീരുമാനം എടുക്കും. പുനർഗേഹമായി ബന്ധപ്പെട്ട് ലഭിച്ച  40 അപേക്ഷകളിലും ഉചിതമായ തീരുമാനം കൈക്കൊള്ളും.

സാമ്പത്തിക സഹായം ലഭിക്കുന്നതിനായി  ലഭിച്ച ആറ് അപേക്ഷകളും കെട്ടിട നമ്പർ ലഭിക്കുന്നതിനുള്ള  22 അപേക്ഷകളും  അടിയന്തരമായി പരിഗണിക്കും. വി.എച്ച്. എഫ് ലഭിക്കാത്തത് സംബന്ധിച്ച്  രണ്ട് അപേക്ഷകളിൽ മൂന്ന് മാസത്തിനുള്ളിൽ ഉപകരണം വിതരണം ചെയ്യുന്നതിന് പുതുതായി ടെൻഡർ ക്ഷണിച്ച് തുടർ നടപടികൾ സ്വീകരിക്കും.

തൊഴിൽ ലഭ്യമാക്കണം എന്ന ആവശ്യമുന്നയിച്ച് ലഭിച്ച അപേക്ഷയിൽ തൊഴിൽ തീരം പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് അനുകൂലമായ നടപടി സ്വീകരിക്കും. സ്കോളർഷിപ്പ് ലഭിക്കുന്നതിലെ കാലതാമസം ഉന്നയിച്ചു ലഭിച്ച 13 പരാതികളിൽ  നടപടി  സ്വീകരിച്ചു.

മുൻഗണന റേഷൻ കാർഡിനായി ലഭിച്ച 110  പരാതികളിൽ സിവിൽ സപ്ലൈ വകുപ്പുമായി ആലോചിച്ചു അനുകൂലമായ നടപടി സ്വീകരിച്ചു.

വള്ളം ഇൻഷുറൻസ് ക്ലെയിം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ലഭിച്ച് പരാതിയിൽ  ബന്ധപ്പെട്ട വകുപ്പുമായി കൂടി ആലോചിച്ചു അടിയന്തരമായി നടപടി സ്വീകരിക്കും. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ലഭിച്ച രണ്ട് അപേക്ഷകളിൽ  അടിയന്തരമായി നടപടി സ്വീകരിക്കും.

തീരദേശ പരിപാലന നിയമ പരിധിയിൽ കെട്ടിടം നിർമ്മിക്കുന്നതിനായി അനുമതി ആവശ്യപ്പെട്ടു ലഭിച്ച  10 അപേക്ഷകൾ ബന്ധപ്പെട്ട വകുപ്പുമായി കൂടി ആലോചിച്ചു അടിയന്തരമായി പരിഗണിക്കും.

നിലം പുരയിടമായി താരമാറ്റുന്നതിനു മൂന്ന് അപേക്ഷകൾ ലഭിച്ചു. അപേക്ഷയിന്മേൽ   റവന്യൂ വകുപ്പുമായി കൂടി ആലോചിച്ചു നടപടി സ്വീകരിക്കും .

 15 അപേക്ഷകളാണ് ബാങ്ക് വായ്പ്പ എഴുതിതള്ളുന്നതുമായി ബന്ധപ്പെട്ട് ലഭിച്ചത്. വകുപ്പുമായി കൂടി ആലോചിച്ചു അടിയന്തരമായി പരിഗണിക്കും 

 വിവാഹ / മരണ ധനസഹായം ലഭിക്കുന്നതിന് 12 അപേക്ഷകൾ  ലഭിച്ചു. ക്ഷേമനിധി ബോർഡ് വഴി ധനസഹായം ഉടൻ വിതരണംചെയ്യാൻ നടപടി സ്വീകരിച്ചു. മത്സ്യതൊഴിലാളി പെൻഷൻ ലഭിക്കുന്നതുമായി ബന്ധപ്പെട്ട നാല് പരാതികളിൽ ലഭിച്ചു. ക്ഷേമനിധി ബോർഡ് വഴി പെൻഷൻ ഉടൻ വിതരണം ചെയ്യും.

ക്ഷേമനിധി ബോർഡിൽ അംഗത്വം ലഭിക്കുന്നത് സംബന്ധിച്ചുള്ള രണ്ടു അപേക്ഷകൾ  പരിശോധിച്ച് ഉചിതമായ തീരുമാനം കൈകൊള്ളും.

കടൽഭിത്തി നിർമ്മിക്കുന്നത് സംബന്ധിച്ചുള്ള 74  അപേക്ഷകളിൽ ബന്ധപ്പെട്ട വകുപ്പുമായി കൂടി ആലോചിച്ചു തീരുമാനം എടുക്കും .

 സമയബന്ധിതമായി സി എസ് ആർ എസ് ഗഡു ലഭിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട  15   പരാതികൾ പരിഹരിച്ചു. അപേക്ഷകർക്ക് സി എസ് ആർ എസ് ഗഡു ഉടൻ ലഭിക്കും . 

മത്സ്യഫെഡ്‌ കേരള പി. എസ്. സി തസ്തികളിലേക്ക്  മത്സ്യതൊഴിലാളികളുടെ മക്കൾക്ക് ജോലി ആവശ്യപ്പെട്ടു  ലഭിച്ച നാല് പരാതികളിൽ  ഉചിതമായ തീരുമാനം കൈകൊള്ളും.

 കടൽ കയറ്റം മൂലം വീടിനു നാശനഷ്ടം സംഭവിക്കുന്നതുമായി ബന്ധപ്പെട്ട ധനസഹായത്തിനായ് 25  അപേക്ഷകളും പുഴയുടെ ആഴം കൂട്ടുന്നതിന് രണ്ട് അപേക്ഷകളും ലഭിച്ചു. വാട്ടർ കണക്ഷൻ, കറന്റ് ബില്ല് ഇളവ്, കെ എസ് ഇ ബി ലൈൻ കമ്പി മാറ്റുന്നത്, കരം അടക്കുവാൻ സാധിക്കാത്തത് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നാല് അപേക്ഷകൾ ലഭിച്ചു. ചെല്ലാനം ഹാർബറിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ലഭിച്ച നാല് പരാതികൾ ബന്ധപ്പെട്ട വകുപ്പുകളുമായി ആലോചിച്ചു ഉചിതമായ തീരുമാനം എടുക്കും .

വീടുകളിലെ മലിനജലം പുറംതള്ളുന്നതിന് ഡ്രൈനേജ് കനാല് നിർമ്മിക്കണമെന്ന ആവശ്യവുമായി  ലഭിച്ച പരാതി വകുപ്പുമായി കൂടി ആലോചിച്ചു തീരുമാനിക്കും. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പരാതിയും ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ വീൽ ചെയർ ലഭിക്കുന്നതിനായി ലഭിച്ച മൂന്ന് പരാതിയും  ബന്ധപ്പെട്ട വകുപ്പുമായി കൂടി ആലോചിച്ചു അടിയന്തരമായി പരിഗണിക്കും

date