Skip to main content

സുരക്ഷാ സ്റ്റിക്കര്‍ പതിക്കാത്ത സ്‌കൂള്‍, കോളേജ് വാഹനങ്ങള്‍ക്കെതിരേ നടപടി 

 

സ്‌കൂള്‍, കോളേജ് വാഹനങ്ങളുടെ പരിശോധന നടത്തി

ജൂണ്‍ ഒന്ന് മുതല്‍ സുരക്ഷാ സ്റ്റിക്കര്‍ പതിക്കാതെ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജി. അനന്തകൃഷ്ണന്‍ അറിയിച്ചു. സ്‌കൂള്‍, കോളേജ് വാഹനങ്ങളുടെ പരിശോധനയോടനുബന്ധിച്ച് റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസും ജീവന്‍ രക്ഷാ പരിശീലനവും പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിനു കീഴിലുള്ള സ്‌കൂള്‍, കോളേജ് വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന കാക്കനാട് ഇന്‍ഫോപാര്‍ക്ക് റോഡില്‍ നടന്നു. ഫിറ്റ്‌നെസ് പാസായ എല്ലാ വാഹനങ്ങളിലും സുരക്ഷാ സ്റ്റിക്കര്‍ പതിച്ചു. സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന്‍ ആദ്യ സുരക്ഷാ സ്റ്റിക്കര്‍ പതിച്ച് പരിശോധനയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 

കാക്കനാട് രാജഗിരി കോളേജില്‍ നടന്ന റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസും ജീവന്‍ രക്ഷാ പരിശീലനവും രാജഗിരി കോളേജ് ഡയറക്ടര്‍ ഫാ. മാത്യു വട്ടത്തറ പരിശീലനം ഉദ്ഘാടനം ചെയ്തു. ജോയിന്റ് ആര്‍ടിഒ കെ.കെ. രാജീവ് അധ്യക്ഷ വഹിച്ചു. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ എസ്.പി. ബിജുമോന്‍, ഡോ. അനില സുധാകരന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ എസ് എച്ച് ഒ സതീശന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.  അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ സി.സി. ഷീബ തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാവാഹന്‍ ആപ്പ് എല്ലാ സ്‌കൂള്‍ അധികൃതരും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണമെന്ന് ജോയിന്റ് ആര്‍ടിഒ പറഞ്ഞു.

date