Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു 

 

കളമശ്ശരി ഗവ. വനിത ഐ ടി ഐ യില്‍ ആരംഭിക്കുന്ന സെല്‍ഫ് എംപ്ലോയ്ഡ് ടെയ്‌ലര്‍, അസോസിയേറ്റഡ് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. യഥാക്രമം അപ്പാരല്‍/ഫാബ്രിക്ക് ചെക്കിംഗ്/ഫാഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ്/ടെക്‌നോളജി വിഷയങ്ങളില്‍ ഡിഗ്രി/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യതയും, മൂന്ന് വര്‍ഷ പ്രവൃത്തി പരിചയവുമുളളവര്‍ അസല്‍ രേഖകള്‍ സഹിതം മെയ് 31 രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് : 0484 2544750.

date