Skip to main content

മരട് മാർക്കറ്റിലെ തൊഴിൽ തർക്കം പരിഹരിച്ചു

 

മരട് മാർക്കറ്റിൽ തൊഴിൽ ഉടമകളും ചുമട്ടു തൊഴിലാളികളും തമ്മിൽ ചരക്കുകൾ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിലെ കൂലി സംബന്ധിച്ചുണ്ടായ തർക്കം പരിഹരിച്ചു. ചുമട്ടു തൊഴിലാളി ക്ഷേമ നിധി ബോർഡ്‌ ചീഫ് കെ. ശ്രീലാൽ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലേബർ ഓഫീസർ വി.കെ. നവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തർക്കം പരിഹരിച്ചത്. 

മാർക്കറ്റിലെ കൂലിയുടെ 61% മരട് മാർക്കറ്റിലെ തൊഴിലാളികൾക്ക് നൽകാമെന്ന് യോഗത്തിൽ തീരുമാനമായി. മാർക്കറ്റിൽ ഉണ്ടാകുന്ന തൊഴിൽ പ്രശ്നങ്ങൾ ചുമട്ടു തൊഴിലാളി ക്ഷേമ നിധി ബോർഡ്‌, തൊഴിൽ ഉടമ, തൊഴിലാളി യൂണിയൻ പ്രതിനിധികളുമായും ചർച്ച ചെയ്ത് പരിഹരിക്കും. ഈ വ്യവസ്ഥകൾക്ക് 2024 ഡിസംബർ വരെ കാലാവധി ഉണ്ടായിരിക്കുമെന്നും യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ ദിവസം മാർക്കറ്റിലേക്ക് വന്ന ചരക്കുകൾ തടഞ്ഞതിനെ തുടർന്നാണ്  പ്രശ്നം ആരംഭിച്ചത്. 

യോഗത്തിൽ ചുമട്ടു തൊഴിലാളി ക്ഷേമ നിധി ബോർഡ്‌ ചെയർമാൻ
പി.ജി.വിനോദ് കുമാർ, തൊഴിലുടമകൾ ,വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ പങ്കെടുത്തു.

date