Skip to main content

സിവിൽ ഡിഫൻസ് വോളണ്ടിയർ നിയമനം: അപേക്ഷിക്കാം

ജില്ലയിലെ വിവിധ അഗ്നിരക്ഷാനിലയങ്ങളുടെ പരിധിയിൽ സിവിൽ ഡിഫൻസ് വോളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന്
അപേക്ഷ ക്ഷണിച്ചു. 4-ാം ക്ലാസ് യോഗ്യതയുള്ള 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർക്ക് cds.fire.kerala.gov.in എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുക്കുന്നവർക്ക് 15 ദിവസത്തെ പരിശീലനം നൽകും. ജൂൺ 10, 11, 12, 13, തീയതികളിൽ വിവിധ അഗ്നിരക്ഷാനിലയങ്ങളിൽ വെച്ചാണ് തിരഞ്ഞെടുപ്പ്. 

വിവിധ കേന്ദ്രങ്ങളിലെ ഫോൺ നമ്പറുകൾ:  ആലപ്പുഴ-04772230303,  ചേർത്തല-04782812455, അരൂർ-04782872455, ഹരിപ്പാട്-04790411101, കായംകുളം-04792442101, മാവേലിക്കര-04792306264, തകഴി-04772275575, ചെങ്ങന്നൂർ-04792456094. 

date