Skip to main content

ഡിസ്ട്രിബ്യൂഷൻ സർട്ടിഫിക്കറ്റ് വിതരണം 29 ന്

കയർ കോർപ്പറേഷന്റെ ആഭ്യന്തര വിപണനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി കേരള, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ ഡിസ്ട്രിബ്യൂഷന് തയ്യാറായിട്ടുള്ള ഏജൻസികൾക്കുള്ള ഡിസ്ട്രിബ്യൂഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു. മെയ് 29ന് ഉച്ചകഴിഞ്ഞ് രണ്ടിന് ആലപ്പുഴ ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഓർഡറുകൾ, ചെക്ക് എന്നിവയുടെ വിതരണവും മന്ത്രി നിർവഹിക്കും.
 

date