Skip to main content

തലവടി ഗ്രാമപഞ്ചായത്ത്  ശുചിത്വോത്സവം സംഘടിപ്പിച്ചു 

 തലവടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ശുചിത്വോത്സവം പഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ ഉദ്ഘാടനം ചെയ്തു.

കുട്ടികൾക്ക് ശുചിത്വ പരിപാലനം, മാലിന്യ ശേഖരണം, മാലിന്യ സംസ്കരണം എന്നിവയെക്കുറിച്ച് അവബോധം സൃഷിക്കുന്നതിനായാണ്  ശുചിത്വോത്സവം സംഘടിപ്പിച്ചത്. വിവിധ മാലിന്യങ്ങൾ തരംതിരിക്കൽ,  സംസ്കരണ രീതി, തുടങ്ങിയവ പരിചയപ്പെടുത്തി. പാഴ് വസ്തുക്കളിൽ നിന്നും അലങ്കാര വസ്തുക്കളുടെ നിർമാണം, ഫലപ്രദമായ വിനിയോഗം എന്നിവയെക്കുറിച്ചും പരിശീലനം നൽകി.

തലവടി ഗവ.ഹൈസ്കൂളിൽ  നടന്ന ചടങ്ങിൽ പഞ്ചായത്ത് ആരോഗ്യ  വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി  ചെയർപേഴ്സൺ സുജിമോൾ സന്തോഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ഐ.ആർ.ടി.സി. കോർഡിനേറ്റർ ശാരി ശങ്കർ വിഷയാവതരണം നടത്തി. 
ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, സി.ഡി.എസ്  ചെയർപേഴ്സൺ ഉഷ വിക്രമൻ, അസിസ്റ്റൻ്റ് സെക്രട്ടറി പ്രീത ആർ.  നായർ, വി.ഇ.ഒ.മാരായ ആർ. സ്മിത, പി.എം. അജയ്, ഗവ.ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് മിനി രാമചന്ദ്രൻ , ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഇ.സജിത, പി.ആർ.സുജ, സ്കൂൾ കൗൺസിലർ നീനു എസ് പിള്ള, ഐ.ആർ.ടി.സി  കോർഡിനേറ്റർമാരായ ലക്ഷ്മി, രജിത,  മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date