Skip to main content

സമ്പൂർണ മാലിന്യ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി കരുവാറ്റ

 കരുവാറ്റ ഗ്രാമപഞ്ചായത്തിനെ 'സമ്പൂർണ മാലിന്യ വലിച്ചെറിയൽ മുക്ത' പഞ്ചായത്തായി പ്രഖ്യാപിച്ചു. കരുവാറ്റ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് എസ്. സുരേഷ് പ്രഥ്യാപനം നിർവഹിച്ചു. 

കരുവാറ്റ ആയുർവ്വേദ ആശുപത്രി തയ്യാറാക്കിയ ആരോഗ്യ കലണ്ടർ, കുട്ടികളുടെ ആരോഗ്യ പരിരക്ഷ സംബന്ധിച്ച സ്നേഹാമൃതം എന്ന പുസ്തകം, യോഗ പരിശീലനത്തിനുള്ള കൈപ്പുസ്തകം, ശുചിത്വം, മാലിന്യ സംസ്കരണം എന്നിവ സംബന്ധിച്ച് മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും വിതരണം ചെയ്യാനായി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ ലഘുലേഖ എന്നിവയുടെ പ്രകാശനവും പ്രസിഡൻറ് നിർവ്വഹിച്ചു. 

ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി. പൊന്നമ്മ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലേഖ മനു മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ ഓഫീസർമാരായ ഡോ. ബിഷ, ഡോ. ശ്രീജ, ഡോ. സിനി, പഞ്ചായത്ത് സെക്രട്ടറി സി.വി. അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. കൃഷ്ണകുമാർ, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ എം.ആർ. രാജി തുടങ്ങിയവർ പങ്കെടുത്തു.
(ചിത്രമുണ്ട്)

ശുചിത്വം, മാലിന്യ സംസ്കരണം എന്നിവ സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ ലഘുലേഖ പഞ്ചായത്ത് പ്രസിഡൻറ് പ്രകാശനം ചെയ്യുന്നു.

date