Skip to main content

ഉപതെരഞ്ഞെടുപ്പ് : മെയ് 30ന് പ്രാദേശിക അവധി

ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ മുട്ടട (വാർഡ് 18), പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ കാനറ (വാർഡ് 10) വാർഡുകളിൽ സ്ഥിതിചെയ്യുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും മെയ് 30ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. പോളിംഗ് സ്‌റ്റേഷൻ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മെയ് 29,30 തിയതികളിലും വോട്ടെണ്ണൽ കേന്ദ്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മെയ് 31നും പ്രാദേശിക അവധിയായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു. മെയ് 30ന് രാവിലെ 7 മുതൽ വൈകിട്ട് 6 മണി വരെയാണ് ഉപതെരഞ്ഞെടുപ്പ്.

date